NEWS

മൂന്നാമത്തെ പീഡനക്കേസിലും ക്രിക്കറ്റ് കോച്ച് കുറ്റക്കാരൻ‌; 47 വർഷം കഠിന തടവ് ശിക്ഷ, നാലാമത്തെ കേസിൽ വിധി തിങ്കളാഴ്ച


തിരുവനന്തപുരം ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു(40)വിന് മൂന്നാമത്തെ കേസിൽ 47 കഠിന തടവ് ശിക്ഷ. 79,000 രൂപ പിഴയടയ്ക്കണമെന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള വിധിച്ചു. ആദ്യ രണ്ടു കേസിലെയും ശിക്ഷാകാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ 2018ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോച്ചിങ്ങിനായി കുട്ടി എത്തുന്നത്. കുട്ടിയെ പരിശീലനത്തിന് എന്ന പേലിൽ നെറ്റ്‌സിലും ജിമ്മിലേക്കും വിവിധ ശുചിമുറിയിലേക്കും മറ്റും കൊണ്ടു പോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രതി ചിത്രീകരിച്ചു. കുട്ടിയുടെ വീട്ടിലുള്ള നെറ്റ്‌സിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. 


Source link

Back to top button