NEWS
പിഎം ശ്രീ: അടിയന്തരപ്രമേയം അവതരിപ്പിച്ച് സിപിഐ; ‘മുൻ സർക്കാരിന്റെ ജാള്യം മറയ്ക്കാൻ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നു’

തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് സിപിഐ. പി.പ്രസാദാണ് അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയത്. പ്രമേയം വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും പദ്ധതിയില്‍ ഒപ്പിട്ടതു കഴിഞ്ഞ സര്‍ക്കാരാണെന്നും വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍ മറുപടി പറഞ്ഞു.കഴിഞ്ഞ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതിനു ശേഷം കേന്ദ്രം തടഞ്ഞുവച്ചിരുന്ന 99.27 കോടി രൂപയുടെ എസ്എസ്‌കെ ഫണ്ട് കൈപ്പറ്റി. പുതിയ സര്‍ക്കാര്‍ ഏതെങ്കിലും കരാര്‍ ഒപ്പുവയ്ക്കുകയോ തുടര്‍നടപടി സ്വീകരിക്കുയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 2024 മാര്‍ച്ച് 30ന് വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പദ്ധതിയില്‍ അംഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കേന്ദ്രത്തിനു കത്തു നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. 2024-25 അധ്യയന വര്‍ഷത്തിനു മുന്‍പ് ധാരണാപത്രം ഒപ്പിടാമെന്നും കത്തില്‍ പറയുന്നു. ജൂലൈയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി ചേര്‍ന്ന് പിഎം ശ്രീ പദ്ധതി നടപ്പാക്കാമെന്നും ധാരണാപത്രം ഒപ്പിടാമെന്നും ശുപാര്‍ശ ചെയ്തിരുന്നു. 2025 ഒക്‌ടോബര്‍ 16ന് ധാരണാപത്രം ഒപ്പിട്ടുവെന്നും മന്ത്രി പറഞ്ഞു.
Source link


