NEWS
വിവാഹത്തിനായി 17 കോടിയുടെ കൊട്ടാരം, വിമാനങ്ങൾ; പ്രതിശ്രുതവരന്റെ മരണത്തിൽ ഒടുവിൽ വഴിത്തിരിവ്, അറസ്റ്റ്

മുംബൈ∙ മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ മകനായ കേതൻ അഗർവാൾ, പുണെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽവച്ച് ഫോട്ടോയെടുക്കുന്നതിനിടെ താഴേക്ക് വീണു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കേതനെ പ്രതിശ്രുത വധു സിയയും കാമുകനും ചേർന്ന് കൊക്കയിലേക്കു തള്ളിയിട്ടതാണെന്നു പൊലീസ് കണ്ടെത്തി.പ്രതിശ്രുത വധു സിയ ഗോയലിന്റെ ജന്മദിനം ആഘോഷിക്കാനായി ജൂൺ 18നാണ് കേതൻ അഗർവാൾ സിയയ്ക്കൊപ്പം ലോഹഗഡിലേക്കു ട്രെക്കിങ്ങിനു പോയത്. നവംബറിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ കേതൻ കാൽ വഴുതി കൊക്കയിലേക്കു വീണു എന്നാണ് പ്രതിശ്രുത വധു പൊലീസിനോടു പറഞ്ഞത്. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തത്.പ്രമുഖ നിർമാണ വ്യവസായി വിശാൽ അഗർവാളിന്റെ മകനാണ് കേതൻ. നവംബറിൽ രാജസ്ഥാനിലെ ഉദയ്പുരിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ജയ്പുരിലെ ഒരു കൊട്ടാരം 17 കോടി രൂപയ്ക്ക് കുടുംബം ബുക്ക് ചെയ്തിരുന്നതായും അതിഥികളെ എത്തിക്കാൻ രണ്ട് സ്വകാര്യ വിമാനങ്ങൾ ഏർപ്പാട് ചെയ്തിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
Source link


