NEWS

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: നിർത്തിയിട്ട കാറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വാഹനത്തിന്റെ ഡിക്കി തുറക്കുന്നതിനിടെയാണ് കോയമ്പത്തൂർ സ്വദേശി സഞ്ജയ് രാജ് (25) അപകടത്തിൽപ്പെട്ടത്. വടക്കാഞ്ചേരിയിൽ ദേശീയപാതയിൽ ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു അപകടം നടന്നത്.

ദേശീയപാതയിൽ പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്താണ് അപകടം നടന്നത്. റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് അതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് സഞ്ജയ്‌യെ ഇടിച്ചിട്ടത്.

കണ്ടെയ്നർ ലോറി അമിത വേഗതയിലായിരുന്നില്ലെന്നും മഴയെത്തുടർന്ന് റോ‌ഡിൽ വഴുക്കലുണ്ടായിരുന്നതാകാം അപകട കാരണമെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടം നടന്നയുടനെ സഞ്ജയ്‌യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകട സമയത്ത് യുവാവിനൊപ്പം ഒരു ബന്ധുവും ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

RELATED TOPICS: ACCIDENT, PARKED CAR, COIMBATORE NATIVE DIED, LORRY HIT ON CAR BOOT


Source link
NEWS

Back to top button