BUSINESS

വിലാസവും, ജില്ലയും മാറുമോ? പുതിയ ജില്ലകളുണ്ടാകുന്നത് മലയാളികളെ എങ്ങനെ ബാധിക്കും? സാമ്പത്തിക വശങ്ങൾ അറിയാം


സംസ്ഥാനത്ത് പുതിയ ജില്ലകളും, താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ. ഇതിനായി ഒരു കമ്മീഷനെ നിയോഗിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. ഇങ്ങനെ സംഭവിച്ചാൽ അത് കേരളത്തിന്റെ സാമ്പത്തിക ഭൂമികയിൽ എങ്ങനെ മാറ്റം കൊണ്ടു വരുമെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്.പുതിയ ജില്ലകളും, താലൂക്കുകളുംദേശീയ ശരാശരിയേക്കാൾ കൂടുതൽ ജനസംഖ്യയുള്ള ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകളും, താലൂക്കുകളും രൂപീകരിക്കാനുള്ള സാധ്യതകളാണ് സർക്കാർ നിലവിൽ ആരായുന്നത്.മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും, മൂവാറ്റുപുഴ, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള പുതിയ ജില്ലകൾ രൂപീകരിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നതിനിടെയാണ് യു. ഡി. എഫ് സർക്കാരിന്റെ സംസ്ഥാന ബജറ്റിൽ പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങൾ, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങൾ, പെരുമ്പാവൂരിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുത്തി 40 വർഷം മുമ്പ് അക്കാലത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ പ്രഖ്യാപിച്ച മൂവാറ്റുപുഴ ജില്ല വേണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്.വള്ളുവനാട് കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പാലക്കാടിന്റെയും, മലപ്പുറം ജില്ലയുടെയും ചില ഭാ​ഗങ്ങൾ കൂട്ടിച്ചേർത്ത് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. മുൻ പട്ടാമ്പി എം. എൽ. എ സി. പി മുഹമ്മദ് അടക്കം ഈ ആവശ്യം മുമ്പ് ഉന്നയിച്ചിരുന്നു. വള്ളുവനാടിന് പ്രത്യേക സംസ്കാരവും, ഭാഷാ രീതിയുമുണ്ടെന്നാണ് വാദം. പാലക്കാട്, മലപ്പുറം ജില്ലകളുടെ ഭൂപ്രകൃതി വികസനത്തിന് തടസ്സമാകുന്നുവെന്നും ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ ഉൾപ്പെടുന്ന ജില്ല, സമീപ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി മഞ്ചേരി ജില്ല, പാലക്കാടിനെ രണ്ടാക്കി മാറ്റിക്കൊണ്ട് ഷൊർണൂർ ജില്ല, കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര എന്നീ സ്ഥലങ്ങൾ ചേർന്ന ജില്ല, എന്നിങ്ങനെ വിവിധ ജില്ലകൾക്കായുള്ള നിവദേനങ്ങൾ പല കാലത്തായി സർക്കാരിന് സമർപ്പിക്കപ്പെട്ടിട്ടുണ്ട്ഇതിനിടെ മലപ്പുറം ജില്ല വിഭജിക്കണമെന്ന് യു. ഡി. എഫ് ജില്ലാ നേതൃത്ത്വം ബജറ്റിന് മുമ്പു തന്നെ വശ്യമുന്നയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് നിലവിൽ 40 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന വിസ്തൃതമായ ജില്ലയുടെ വികസനത്തിന് ഗുണകരമാണെന്ന നിർദ്ദേശമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.മുൻകാലത്ത് മലപ്പുറം ജില്ലയിലെ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി തിരൂർ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സർക്കാരിന് മുമ്പിൽ എത്തിയിട്ടുണ്ട്.സാമ്പത്തികമായ അനുരണനങ്ങൾപുതിയ ജില്ലകളും, താലൂക്കുകളും രൂപീകൃതമായാൽ ഭാവിയിൽ പുതിയ ഭരണ കേന്ദ്രങ്ങൾ ഉണ്ടാവുക കൂടിയാണ് ചെയ്യുക. തൊഴിലന്വേഷകർക്കും, കരാറുകാർക്കും, കമ്പനികൾക്കും ഇത് നേട്ടമാകും. ഭൂമിയുടെ ക്രയവിക്രയം ഉയയരും. ഇത് പുതിയ നഗരങ്ങളുടെ വളർച്ചയ്ക്കും, പ്രാദേശികമായ വികസനത്തിനും ഗുണകരമാകും. വിവിധ നഗരങ്ങൾ തമ്മിൽ യോജിച്ചു കൊണ്ടുള്ള നഗരവൽക്കരണത്തിന്റെ ത്വരിത വികാസത്തിനും ഇത് വഴിയൊരുക്കും.പുതിയ നഗരങ്ങൾ വികസിക്കുന്നത് കൂടുതൽ വ്യവസായങ്ങളുടെയും, സംരംഭങ്ങളുടെയും സൃഷ്ടി, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികാസം, തൊഴിൽ സൃഷ്ടി, മലയാളികളുടെ ജീവിത നിലവാരത്തിലെ വർധന തുടങ്ങിയവയിലേക്ക് വഴി തുറക്കും. നഗരങ്ങൾ വികസിക്കുന്നത് ഭൂമിയുടെ വില വർധിക്കാൻ കാരണമാവുകയും ചെയ്യും.അതേ സമയം പുതിയ ജില്ലകളും, താലൂക്കുകളും യാഥാർത്ഥ്യമാകുമ്പോൾ അതിനായി ഓഫീസുകൾ, ജീവനക്കാരുടെ ശമ്പളം, വാഹനങ്ങൾ അടക്കം വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതായി വരും. നിലവിലെ സാഹചര്യത്തിൽ വൻ കടബാധ്യതയാണ് കേരളത്തിനുള്ളത് എന്നതിനാൽ ഇത് കൂടുതൽ സാമ്പത്തിക ആഘാതത്തിന് കാരണമാകാം.പുതിയ ജില്ലകൾ ഉണ്ടായാൽ വിവിധ പ്രദേശങ്ങളുടെ മണ്ഡല പുനർ നിർണയം അടക്കമുള്ള സങ്കീർണതകളും സർക്കാരിനെ കാത്തിരിക്കുന്നുണ്ട്. വിഭജിക്കപ്പെടുന്ന ഇടങ്ങളിലെ ജനങ്ങളുടെ വിലാസം ഉൾപ്പെടെയുള്ളവ മാറ്റുകയെന്ന ‘ഭഗീരഥ പ്രയത്നവും’ ഇതിന്റെ ഭാഗമായിട്ടുണ്ടാകും.ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കൂടുതൽ ഊന്നൽ ലഭിച്ചിട്ടുണ്ട്. പുതിയ ജില്ലകളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഫണ്ട് കണ്ടെത്താനും ഈ മാതൃക പിന്തുടരുക എന്ന മാർഗവും സർക്കാരിന്റെ മുന്നിലുണ്ട്.മുമ്പ് പറഞ്ഞതു പോലെ ഒരു കമ്മീഷനെ നിയോഗിച്ച് സാമ്പത്തിക വശമടക്കം ഇത്തരം കാര്യങ്ങളെല്ലാ പഠിക്കാനാണ് നിലവിൽ സർക്കാരിന്റെ തീരുമാനം.


Source link

Back to top button