NEWS

ബഡ്‌ജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ, പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് പ്രഖ്യാപനം വൈകാതെ ആരംഭിക്കും. ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടു. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തിയിട്ടുണ്ട്.നേരത്തെ ഇന്ന് രാവിലെ അച്ചടി വകുപ്പ് ഉദ്യോഗസ്ഥർ ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ചീഫ് സെക്രട്ടറി എ ജയതിലക്, ധനകാര്യവകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം തുടങ്ങും.


Source link
NEWS

Back to top button