NEWS
മൈസൂരുവിൽ കിലോയ്ക്ക് 2 രൂപ; വെള്ളരി പാടത്ത് തള്ളി കർഷകർ: വണ്ടിക്കൂലി പോലും ലഭിക്കുന്നില്ല

പുൽപള്ളി ∙ കാശുമുടക്കി കഷ്ടപ്പെട്ട് കൃഷിയിറക്കിയ വെള്ളരിക്ക് തീരെ വിലയില്ലാതായതോടെ കർഷകർ പാടത്തുതന്നെ ഉൽപന്നം ഉപേക്ഷിക്കുന്നു. കർണാടകയിലെ വിവിധ കൃഷിയിടങ്ങളിലാണ് വൻതോതിൽ വെള്ളരിക്ക നശിക്കുന്നത്. മൈസൂരു ചന്തയിൽ വെള്ളരിക്കു ലഭിക്കുന്ന വില കിലോയ്ക്ക് വെറും രണ്ടുരൂപ മാത്രം. വിളവെടുത്ത് വണ്ടിയിൽ കയറ്റി മാർക്കറ്റിലെത്തിക്കാനുള്ള കാശുപോലും കിട്ടാതായതോടെയാണ് കർഷകർ വെള്ളരിയെ കൈവിട്ടത്.കേരളം, തമിഴ്നാട് മാർക്കറ്റുകളിലേക്കും വെള്ളരി കയറിപ്പോകുന്നത് മൈസൂരു മാർക്കറ്റിൽ നിന്നാണ്. ഇക്കൊല്ലം കൃഷിയിൽ കർഷകരുടെ കൈപൊള്ളി. അടുത്തകൃഷിക്ക് പാടമൊരുക്കേണ്ടതിനാൽ വെള്ളരി പറിച്ചുമാറ്റേണ്ടതുണ്ട്. തമിഴ്നാട്ടിലടക്കം വെള്ളരി ഉദ്പാദനം വർധിച്ചതാണ് വിലയിടിവിനു കാരണമായി പറയുന്നത്. കേടുകൂടാതെ ഒരുമാസത്തോളം സൂക്ഷിക്കാവുന്ന പച്ചക്കറിയായിട്ടും ആരും സംഭരിക്കുന്നുമില്ല.
Source link


