NEWS

സോളാർ വൈദ്യുതി സംഭരിക്കാൻ ബ്രഹ്മപുരത്ത് ബാറ്ററി കേന്ദ്രം# റെഗുലേറ്ററി കമ്മിഷൻ  അനുമതിയായി#  250 മെഗാവാട്ട് ശേഷി

തിരുവനന്തപുരം: പകൽ ലഭിക്കുന്ന സോളാർ വൈദ്യുതി സംഭരിക്കാൻ ബ്രഹ്‌മപുരത്ത് ബാറ്ററി എനർജി സ്‌റ്റോറേജ് (ബെസ്) പദ്ധതി തുടങ്ങാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി. സംസ്ഥാനത്തെ ഏറ്റവും വലിയ ബെസ് പദ്ധതിയാണിത്. 250 മെഗാവാട്ട് ശേഷിയുള്ള സ്‌റ്റോറേജ് സംവിധാനം.

ബ്രഹ്‌മപുരത്ത് പ്രവർത്തനം നിലച്ച ഡീസൽ നിലയത്തോടനുബന്ധിച്ചുള്ള ഒമ്പതേക്കറിലാണ് ശ്രേയസ് സോർട്ടക്‌സ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി താരിഫ് അധിഷ്ഠിത കരാറിൽ ഏർപ്പെടാൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയത്. വൈദ്യുതി രാത്രിയിൽ കെ.എസ്.ഇ.ബിക്ക് യൂണിറ്റിന് 5.59 രൂപയ്ക്ക് ലഭിക്കും. പീക്ക് സമയം യൂണിറ്റിന് 10 രൂപയും അതിൽ അധികവും നൽകി കേരളത്തിന് പുറത്ത്നിന്നും വൈദ്യുതി വാങ്ങുകയാണ് കെ.എസ്.ഇ.ബി. ഇതു ഗണ്യമായി കുറയ്ക്കാനാവും. 600 കോടി നിർമ്മാണച്ചെലവ് വരും. ഇതിൽ 90 കോടി കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടായി (വി.ജി.എഫ്) ലഭിക്കും. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക ബാദ്ധ്യത വരില്ല.

സ്വയം പര്യാപ്തത നേടാം
സോളാർ വൈദ്യുതി യഥേഷ്ടം ലഭ്യമാണെങ്കിലും ശേഖരിക്കാൻ സംവിധാനമില്ല. അതിനാൽ രാത്രി ആവശ്യത്തിന് പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. ബെസ് വ്യാപകമാകുന്നതോടെ അങ്ങനെ വാങ്ങേണ്ടിവരില്ല.

ബെസ് 5 ഇടങ്ങളിൽമൈലാട്ടി (125 മെഗാവാട്ട്),

മുള്ളേരിയ (15 ),

ശ്രീകണ്ഠപുരം-(40),

അരീക്കോട്-(30),

പോത്തൻകോട് (40)

കരാർ എൻ.ടി.പി.സി, ടാറ്റയുമടക്കം വിവിധ കമ്പനികളുമായി

ഒക്‌ടോബറോടെ പൂർത്തീകരിച്ചേക്കും


Source link
NEWS

Back to top button