NEWS

പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കം; എ.പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം – പ്രധാനവാർത്തകൾ വായിക്കാം


യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചതായിരുന്നു ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകളിലൊന്ന്. അതിനോടൊപ്പം എ.പത്മകുമാറിനെ സിപിഎം സസ്പെൻഡ് ചെയ്തതും ഷിഗെല്ല മൂലം ഏഴുവയസ്സുകാരൻ മരിച്ചതും ശശിധരൻ കർത്തയുടെ മകളെ ഇ.ഡി ചോദ്യം ചെയ്തതും പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലെ അന്തിമ കരാറും ചർച്ചയായി. പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വായിക്കാം. യുഡിഎഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു തുടക്കമായി. പദ്ധതി സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്നും ആദരവാണെന്നും നിറകണ്ണുകളോടെയാണ് ചരിത്രപദ്ധതിക്കു തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. തമ്പാനൂര്‍ ടെര്‍മിനലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി.ജോണ്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് ഒരു മരണം കൂടി. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴു വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് ആണ് തിങ്കളാഴ്ച മരിച്ചത്. സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്.


Source link

Back to top button