BUSINESS

‘കലക്ക വെള്ളത്തിൽ’; റഷ്യൻ ക്രൂഡിന്റെ ‘മഹാപ്രവാഹം’, കിട്ടിയ അവസരം മുതലാക്കി ഇന്ത്യ


പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് റഷ്യൻ ഇന്ധനത്തിന് മേലുള്ള ഉപരോധം യു. എസ് താൽക്കാലികമായി പിൻവലിച്ചിരുന്നു. ഈ അവസരം ഇന്ത്യ പരമാവധി പ്രയോജനപ്പെടുത്തിയതായി കണക്കുകൾ. 2026 മെയ് മാസത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഡിസ്കൗണ്ട് നിരക്കിലുള്ള ക്രൂഡ് ഇറക്കുമതി വൻ തോതിൽ ഉയർന്നതായി സെന്റർ ഫോർ റിസർച്ച് & ക്ലീൻ എയർ (Centre for Research on Energy and Clean Air -CREA) കണക്കുകൾ വ്യക്തമാക്കുന്നു.അതേ സമയം, റഷ്യൻ ഇന്ധനം വാങ്ങാൻ യു. എസ് ഇന്ത്യയ്ക്ക് അനുവദിച്ച 30 ദിവസത്തെ ഇളവ് ഉടൻ അവസാനിക്കും. ഇതിനോടകം കപ്പലുകളിൽ ലോഡ് ചെയ്ത ക്രൂഡ് ഓയിലിന് മെയ് 16 മുതൽ 30 ദിവസത്തേക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഇതിന് ശേഷം യു. എസിന്റെ നിലപാട് എന്തായിരിക്കും എന്നത് വ്യക്തമല്ല. അതേ സമയം റഷ്യൻ ഇന്ധനം വാങ്ങുന്നത് തുടരുമെന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്.ഏകദേശം 5.8 ബില്യൺ യൂറോയുടെ (6.7 ബില്യൺ യു. എസ് ഡോളർ) വില വരുന്ന റഷ്യൻ ഇന്ധനമാണ് മെയിൽ ഇന്ത്യ വാങ്ങിയത്. ചൈനയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ വലിയ റഷ്യൻ ക്രൂഡ് ഇറക്കുമതി രാജ്യമായി ഇതോടെ ഇന്ത്യ മാറുകയും ചെയ്തു.റഷ്യയിൽ നിന്നുള്ള ഊർജ്ജ ഇടപാടുകളിൽ ഇന്ത്യയിലേക്ക് കൂടുതലായും എത്തുന്നത് ക്രൂഡ് ഓയിലാണ്. മെയ് മാസത്തിൽ , റഷ്യയിൽ നിന്ന് നടന്ന ആകെ ഇറക്കുമതിയിൽ ഏകദേശം 83% ക്രൂഡ് ഓയിലായിരുന്നു. ഇതിന് മാത്രം 4.8 ബില്യൺ യൂറോയാണ് നൽകിയത്. ഓയിൽ പ്രൊഡക്ടുകൾ, കൽക്കരി എന്നിവയുടെ ഇറക്കുമതിച്ചിലവ് യഥാക്രമം 550 ദശലക്ഷം യൂറോ, 429 ദശലക്ഷം യൂറോ എന്നിങ്ങനെയാണ്.ഏപ്രിൽ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ മെയിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതി 8% വർധിച്ചതായും CREA റിപ്പോർട്ടിൽ പറയുന്നു. ഇതേ സമയത്ത് റഷ്യൻ ക്രൂഡ് പർച്ചേസിൽ 21% കുതിച്ചു ചാട്ടമുണ്ടായി.കിട്ടിയ അവസരത്തിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ക്രൂഡ് പരമാവധി ഇറക്കുമതി നടത്തുകയായിരുന്നു. ഗുജറാത്തിലെ വാഡിനാൽ എണ്ണ ശുദ്ധീകരണ ശാലയിലെ ഡെലിവറി വോളിയം, പ്രതിമാസാടിസിഥാനത്തിൽ 36% ഉയർച്ച നേടി. സമാനമായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംനഗർ റിഫൈനിങ് കോപ്ലക്സിലെ ഡെലിവറി 14% വർധിച്ചു. ഒ‍ഡീഷയിലെ പാരാദീപ് റിഫൈനറിയിലെ റഷ്യൻ ക്രൂഡ് ഡെലിവറി രണ്ട് വർഷത്തെ ഉയരങ്ങളിലെത്തി.ഈ വർഷം തുടക്കത്തിൽ യു. എസ് ഉപരോധം കാരണം ഇന്ത്യയിലെ പൊതുമേഖലാ-സ്വകാര്യ മേഖലാ എണ്ണക്കമ്പനികൾ റഷ്യൻ ഇന്ധന പർച്ചേസ് നിർത്തി വെച്ചിരുന്നുമെയ് മാസത്തിൽ റഷ്യയുടെ ആകെ ക്രൂഡ് കയറ്റുമതിയിൽ 50 ശതമാനവും നടന്നിരിക്കുന്നത് ചൈനയിലേക്കാണ്. ഇന്ത്യയിലേക്ക് 36%, തുർക്കി, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേക്ക് യഥാക്രമം 6%, 5% എന്നിങ്ങനെയാണ് 2026 മെയിൽ റഷ്യൻ ഇന്ധന ഇറക്കുമതി നടന്നിരിക്കുന്നത്


Source link

Back to top button