NEWS
അഹമ്മദാബാദ് വിമാന അപകടം; അന്വേഷണ റിപ്പോർട്ട് എന്നുവരും? വ്യക്തതയില്ലാതെ എഎഐബി

ന്യൂഡൽഹി ∙ 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞെങ്കിലും അന്തിമ അന്വേഷണ റിപ്പോർട്ടിനായി ഇനിയും കാത്തിരിക്കേണ്ടി വരും. അപകടം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ എല്ലാത്തരം അന്വേഷണവും രാജ്യാന്തര റിവ്യുവും കഴിഞ്ഞ ശേഷം റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നു മാത്രമാണുള്ളത്.അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും എഎഐബി ചൂണ്ടിക്കാട്ടി. എയർക്രാഫ്റ്റ് സിസ്റ്റംസ്, ഫ്ലൈറ്റ് റെക്കോർഡർ ഡേറ്റ, എൻജിൻ ഘടകങ്ങൾ, മെയിന്റനൻസ്, ഓപ്പറേഷനൽ രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട് വിശദമായ വിലയിരുത്തൽ നടത്തിക്കഴിഞ്ഞു. റിപ്പോർട്ട് വരുന്നതുവരെ ഊഹാപോഹങ്ങൾ ഒഴിവാക്കണം. അപകട അന്വേഷണത്തിന്റെ ലക്ഷ്യം ആരെയും പഴിക്കുകയല്ല, പകരം വ്യോമയാന സുരക്ഷ വർധിപ്പിക്കുകയാണെന്നും എഎഐബി ചൂണ്ടിക്കാട്ടി. അതേസമയം, ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് എയർ ഇന്ത്യയ്ക്കോ ബോയിങ് കമ്പനിക്കോ എഎഐബി ഒരു തരത്തിലുമുള്ള നിർണായക സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.ചട്ടം പറയുന്നതിങ്ങനെ
Source link


