NEWS
അറിയുക..! സെൻസസ് വിവരശേഖരണത്തിന് വീട്ടിലെത്തുമ്പോൾ ഇക്കാര്യങ്ങൾ ചെയ്താൽ ശിക്ഷാർഹം

കൊല്ലം ∙ സെൻസസ്-2027ന്റെ ഭാഗമായി വിവരശേഖരണത്തിന് എത്തുന്ന ഉദ്യോഗസ്ഥർക്ക് (എന്യൂമറേറ്റർസ്) തെറ്റായ വിവരം നൽകുന്നത് പ്രവർത്തനം തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫിസറായ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു. തെറ്റായ മറുപടി നൽകുക, ഉദ്യോഗസ്ഥർ ഭവനങ്ങളിൽ കയറുന്നത് വിലക്കുക, സെൻസസ് ആവശ്യത്തിന് വീടുകളിൽ പതിപ്പിക്കുന്ന അടയാളങ്ങൾ നീക്കം ചെയ്യുക, ഔദ്യോഗിക സെൻസസ് ഷെഡ്യൂൾ ഫോം പൂരിപ്പിക്കാതിരിക്കുക എന്നിവ കുറ്റങ്ങളാണ്. സെൻസസിന്റെ ആവശ്യങ്ങൾക്കായി കെട്ടിടങ്ങൾ, വാഹനങ്ങൾ, സ്ഥലം എന്നിവ വിട്ടുനൽകാനുള്ള ഉത്തരവുകളുടെ ലംഘനത്തിനു ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും ലഭിക്കാം. രാജ്യപുരോഗതിക്ക് ആവശ്യമായ വിവര ശേഖരണ ദൗത്യമായ സെൻസസിന്റെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും കലക്ടർ അറിയിച്ചു. താലൂക്ക്, കോർപറേഷൻ, മുനിസിപ്പാലിറ്റി തലങ്ങളിൽ ഒരേ സമയം 50 പേരുടെ ഒരു ബാച്ചിനെയാണ് പരിശീലിപ്പിക്കുന്നത്.
Source link


