NEWS
വിമർശനങ്ങളിൽ അനിഷ്ടം; കുറ്റം വിഭാഗീയതയ്ക്കും

തിരുവനന്തപുരം ∙ നേതൃത്വത്തിനെതിരെ കീഴ്ഘടകങ്ങളിലുണ്ടായ രൂക്ഷവിമർശനങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. നിർഭയമായി അഭിപ്രായം പറയാമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയോടു ഫലത്തിൽ സംസ്ഥാന കമ്മിറ്റി അനിഷ്ടമാണു പ്രകടിപ്പിച്ചത്. മുൻ സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും റിപ്പോർട്ട് പൂർണമായും സംരക്ഷിക്കുന്നു.പിണറായി വിജയനെതിരെ വ്യക്തിഹത്യയാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനു സംരക്ഷണവും തീർക്കുന്നു. വൻ തോൽവി ചർച്ചചെയ്ത ജില്ല, ഏരിയ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതും ചോദ്യംചെയ്യപ്പെട്ടു. ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യമുയർന്നു.
Source link


