NEWS

‘മകൾക്ക് സമൻസ് അയച്ചത് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുത്തേണ്ട കാര്യമല്ല; രേഖകളൊക്കെ അവർ ഹാജരാക്കും’


കണ്ണൂർ ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾക്ക് ഇ.ഡി സമൻസ് അയച്ചതിനെ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുത്തേണ്ട കാര്യമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.‘‘സമൻസ് വരട്ടെ. അതിന്റെ രേഖകളൊക്കെ അവർ ഹാജരാക്കും. ഇത് കാര്യമില്ലാത്ത കാര്യമാണെന്ന് കാണുമ്പോൾ അന്വേഷണം തെറ്റായിപ്പോയി എന്ന് അന്വേഷണ ഏജൻസി പറയണം. കേസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് മകളുമായി ബന്ധപ്പെട്ട കാര്യമാണ്. അവർ അതിന് മറുപടി പറഞ്ഞു കഴിഞ്ഞുവെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവിന്റെ മകൾക്കെതിരെ മാത്രമല്ല, ഇന്ത്യയിലുടനീളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നു. ബംഗാൾ മുഖ്യമന്ത്രിയായ സുവേന്ദു അധികാരി തൃണമൂലിലുണ്ടായിരുന്ന കാലത്ത് ഇ.ഡി പിന്തുടർന്നു. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി. അദ്ദേഹം വേഗം കൂറുമാറി ബിജെപിയിൽ ചേർന്നപ്പോൾ ഇ.ഡിയുമില്ല, കേന്ദ്ര ഏജൻസികളുമില്ല. ഒരാൾ മാത്രമല്ല, ഒരുപാട് ആളുകളുണ്ട് ഇങ്ങനെ, ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ് അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നത്. കരുവന്നൂർ ബാങ്കിന്റെ പ്രശ്നത്തിൽ കെ. രാധാകൃഷ്ണൻ എംപി അടക്കമുള്ള ആളുകൾക്കെതിെരയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്’’.


Source link

Back to top button