NEWS

‘കുട്ടി ഹൈപ്പർ ആക്ടീവ്; ഓടാതിരിക്കാൻ ലൈറ്റര്‍ ഉപയോഗിച്ചു പൊള്ളിച്ചു’: ഉപദ്രവം സമ്മതിച്ച് അമ്മയും രണ്ടാനച്ഛനും


തിരുവനന്തപുരം∙ നെടുമങ്ങാട് ഒന്നരവയസുകാരന്‍ അര്‍ഷിദ് മരിച്ച സംഭവത്തില്‍ കുട്ടിയെ ഉപദ്രവിച്ചെന്ന് സമ്മതിച്ച് അമ്മയും രണ്ടാനച്ഛനും. സൈക്കിളില്‍നിന്നു വീണ് കുട്ടിയുടെ കൈ ഒടിഞ്ഞിട്ടും 12 ദിവസം കഴിഞ്ഞാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. രണ്ടു കൈയ്ക്കും നീരും വേദനയുമുണ്ടെന്നു കുട്ടി പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇവര്‍ തയാറായില്ല. കുട്ടി ഹൈപ്പര്‍ ആക്ടീവ് ആയിരുന്നെന്നും ഓടി നടക്കാതിരിക്കാന്‍ ലൈറ്റര്‍ ഉപയോഗിച്ചു പൊള്ളിച്ചതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളായ അമ്മ അഖിലയും പങ്കാളി അഷ്‌കറും കുട്ടിയോടു ചെയ്തു ക്രൂരതകള്‍ സമ്മതിച്ചത്. മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് കുട്ടി തടസമാണെന്നു കരുതിയെന്ന് ഇരുവരും മൊഴി നല്‍കി. മര്‍ദനമേറ്റ് ക്ഷീണിച്ച കുട്ടിയുമായി മധുരയ്ക്കു പോയി. തിരിച്ച് എത്തിയപ്പോള്‍ പനി കൂടി കുഴഞ്ഞുവീണു. എന്നാല്‍ മരുന്നു നല്‍കാനോ ശുശ്രൂഷിക്കാനോ തയാറായില്ല. മരിക്കുന്നതിനു നാലു മാസം മുന്‍പ് തൊട്ടുതന്നെ കുഞ്ഞിനു ക്രൂര മര്‍ദനമാണ് നേരിടേണ്ടി വന്നെന്നാണ് അമ്മയെയും രണ്ടാനച്ഛനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. 


Source link

Back to top button