NEWS

പെട്രോളിനേക്കാൾ വമ്പൻ വിലക്കുറവ്? ഇന്നു മുതൽ രാജ്യത്ത് ഇ85 ഇന്ധനം, വരും 5000 ‘സ്പെഷ്യൽ പമ്പുകൾ’


ന്യൂഡൽഹി ∙ രാജ്യത്തെ ഇന്ധന വിപണിയിൽ വിപ്ലവത്തിനു വഴിതുറന്ന് എഥനോൾ മിശ്രിത ഇന്ധനമായ ‘ഇ85’ (E85)ന്റെ വരവ്. പെട്രോളിനെക്കാൾ ഗണ്യമായ വിലക്കുറവിലായിരിക്കും ഇ85 ലഭ്യമാക്കുകയെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. 85% എഥനോളും 15% പെട്രോളും അടങ്ങിയതാണ് ഇ85 ഇന്ധനം. രാജ്യത്തെ ആദ്യ ഇ85 ഇന്ധന പമ്പ് പരിസ്ഥിതി ദിനമായ ഇന്നു കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.=ഡൽഹി പുസ റോഡിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് ഇ85 ഇന്ധന വിതരണം ആരംഭിക്കുന്നത്. ഇന്ധനത്തിന്റെ വില ഇന്നു പുറത്തുവിടും.ഡീസലിലും ബയോ– ഫ്യുവൽ മിശ്രിതങ്ങൾ ചേർക്കുന്നതു പരിഗണനയിലാണെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇതിന്റെ ഭാഗമായി ഡീസലിൽ 15% വരെ ‘ഐസോബ്യൂട്ടനോൾ’ ചേർക്കാനുള്ള സാധ്യതകളാണ് വിലയിരുത്തുന്നത്. എഥനോളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഐസോബ്യൂട്ടനോളിന് എഥനോളിനെക്കാൾ ഊർജക്ഷമത കൂടുതലാണ്. എൻജിനുകളിൽ വലിയ മാറ്റങ്ങൾ വരുത്താതെ ഉപയോഗിക്കാൻ സാധിക്കും.


Source link

Back to top button