SPORTS
ആ താരവും ചീയർ ഗേളുമായുള്ള ബന്ധം ചോർത്തിയത് ഞാൻ, ഐപിഎലിന് റേറ്റിങ് കിട്ടാൻ ഒരു വിവാദം വേണമായിരുന്നു: ലളിത് മോദി

ലണ്ടൻ∙ ഐപിഎലിനിടെയുണ്ടാകുന്ന ഭൂരിഭാഗം ഓഫ്-ഫീൽഡ് വിവാദങ്ങളും മുന്‍കൂട്ടി തിരക്കഥ തയാറാക്കിയവയാണെന്ന് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. വ്യൂവര്‍ഷിപ് റേറ്റിങ് കുറയുമ്പോള്‍ ഐപിഎല്‍ മാനേജ്മെന്‍റ് വാര്‍ത്തകളുണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ലളിത് മോദി അഭിമുഖത്തില്‍ പറഞ്ഞു. ഐപിഎല്‍ സീസണിനിടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായിരുന്ന ഒരു താരവും ചീയര്‍ ലീഡറായ യുവതിയുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നില്‍ താനാണെന്നും അത് ടൂര്‍ണമെന്റിന്‍റെ റേറ്റിങ് ഉയര്‍ത്തിയെന്നും ലളിത് മോദി വെളിപ്പെടുത്തി. ‘‘ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്ന ഒരു താരവും ചീയര്‍ലീഡറുമായി ബന്ധമുണ്ടായിരുന്നു. എനിക്ക് അതിനെ പറ്റി വിവരം ലഭിച്ചു. ഈ വിവരം ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി, ഞങ്ങള്‍ക്കൊരു വിവാദം വേണമായിരുന്നു.’’– ലളിത് മോദി പറഞ്ഞു. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലും വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഡ്രസിങ് റൂമിലിരുന്നും പഞ്ചാബ് കിങ്സ് താരം യുസ്‍വേന്ദ്ര ചെഹല്‍ വിമാനത്തിനുള്ളിലും ഇ–സിഗരറ്റ് ഉപയോഗിച്ചത് വിവാദമായി. പഞ്ചാബ് കിങ്സിന്‍റെ അര്‍ഷദീപ് സിങ് മുബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയെ പറ്റി നടത്തിയ പരാമര്‍ശങ്ങളും വിവാദങ്ങളുടെ കൂട്ടത്തിലുണ്ട്.
Source link


