NEWS

15കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു; പ്രതികൾ അറസ്റ്റിൽ


ഭോപാൽ ∙ മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നിന്നുള്ള പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കാൻ ശ്രമിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ഗുപ്തേശ്വർ മലനിരകളിൽ നിന്നാണ് കണ്ടെടുത്തത്.  പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, ഭിന്ദ് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടിയെ മേയ് 28നാണ് കാണാതായത്. തുടർന്ന് വീട്ടുകാർ മൗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാമു ഗുർജാർ എന്നയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഗ്വാളിയോറിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഗുപ്തേശ്വർ ഹില്ലിലെ നവഗ്രഹ ക്ഷേത്രത്തിനു സമീപമുള്ള വിജനമായ സ്ഥലത്ത് വച്ച് രാമുവും കൂട്ടാളികളായ അരുൺ കുശ്വാഹ, ഗൗരവ് കുശ്വാഹ എന്നിവരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 


Source link

Back to top button