30 കോടി കടന്നു, ബ്ളാസ്റ്റ്

18 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ആക്ഷൻ കിംഗ് അർജുൻ സർജ നായകനായ ആക്ഷൻ എന്റർടെയ്നർ ബ്ളാസ്റ്റ് ആഗോള കളക്ഷൻ 30 കോടിയിലേക്ക്. ഈ ആഴ്ച ചിത്രം 50 കോടി ക്ളബിൽ ഇടം പിടിക്കും. ജെന്റിൽമാൻ, മുതൽവൻ, ജയ് ഹിന്ദ് തുടങ്ങി നിരവധി അർജുൻ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു അർജുൻ ചിത്രം 50 കോടി ക്ളബ് കയറുന്നത്. നവാഗതനായ സുബാഷ്.കെ. രാജ് സംവിധാനം ചെയ്ത ബ്ളാസ്റ്റ് ഈ ആഴ്ച മുതൽ കൂടുതൽ സ്ക്രീനുകളിലേക്കും കൂടുതൽ ഷോകളിലേക്കും എത്തും. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം 12 കോടി രൂപയ്ക്ക് വിറ്റു പോയി.അഭിരാമി, പ്രീതി മുകുന്ദൻ എന്നിവരാണ് ബ്ലാസ്റ്റിലെ മറ്റ്പ്രധാന താരങ്ങൾ.റിലീസ് ദിവസം 5 കോടി 15 ലക്ഷവും രണ്ടാം ദിവസം 5 കോടി 95 ലക്ഷവും ആഗോള ഗ്രോസ് നേടി തുടക്കംമുതൽ തന്നെ ബ്ലാസ്റ്റ് കുതിപ്പ് തുടർന്നു.
ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോകുന്ന ബ്ലാസ്റ്റ് ഇതര ചിത്രങ്ങളേക്കാൾ മുന്നിലാണ്.എ.ജി.എസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ അർജുൻ ചിദംബരം, ദിലീപൻ, ജോൺ കൊക്കൻ, രമേഷ് നാരായണൻ, ബാല ഹസൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അതേസമയം
സർപ്രൈസ് ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്ന ബ്ലാസ്റ്റിന് രണ്ടാം ഭാഗം വരുന്നു. ഒരു പുനരന്വേഷണത്തിന്റെ സൂചന നല്കിയാണ് തന്റെ കന്നിച്ചിത്രമായ ബ്ലാസ്റ്റ് സംവിധായകൻ സുബാഷ്.കെ.രാജ് അവസാനിപ്പിക്കുന്നത്. അപ്രതീക്ഷിത വിജയമായതോടെ രണ്ടാം ഭാഗത്തിന് നിമിത്തമാകുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകരും.
Source link


