NEWS

മൂന്നാഴ്ച പിന്നിട്ടിട്ടും പുതുച്ചേരിയിൽ മന്ത്രിമാരായില്ല; വഴിമുട്ടി മന്ത്രിസഭ വികസനം


ചെന്നൈ ∙ ഭരണത്തിലേറി മൂന്നാഴ്ച പിന്നിട്ടിട്ടും സഖ്യകക്ഷികളുമായി ധാരണയാകത്തതിനാൽ പുതുച്ചേരിയിൽ മന്ത്രിസഭ വികസനം വഴിമുട്ടി. ഒപ്പം തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം പൂർണ മന്ത്രിസഭ അധികാരത്തിലെത്തിയിട്ടും പുതുച്ചേരിയിൽ ചർച്ചകൾ പൂർത്തിയായില്ല. ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് (എഐഎൻആർസി) സ്ഥാപകൻ എൻ.രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനൊപ്പം ബിജെപിയിൽ നിന്ന് എ.നമശിവായം, എഐഎൻആർസിയിൽ നിന്നു മല്ലാടി കൃഷ്ണറാവു എന്നിവർ ചുമതലയേറ്റിരുന്നു.  ആകെയുള്ള 30 മണ്ഡലങ്ങളിൽ എഐഎൻആർസി–12, ബിജെപി–4, അണ്ണാഡിഎംകെ–1, എൽജെകെ–1 എന്നിങ്ങനെയാണു ഭരണകക്ഷി സീറ്റു നില. പ്രതിപക്ഷത്തു ഡിഎംകെ–5, ടിവികെ–2, കോൺഗ്രസ്–1 എന്നിവരാണുള്ളത്. മന്ത്രിസഭയുടെ ആകെ അംഗബലം ആറാണ്. 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ 2 സീറ്റുകൾ കൂടുതൽ നേടിയതിനാൽ മന്ത്രിസഭയിൽ കൂടുതൽ സ്ഥാനം വേണമെന്നാണ് എഐഎൻആർസിയുടെ ആവശ്യം. മന്ത്രിസഭ വികസനം വൈകിപ്പിച്ചു സഖ്യകക്ഷികളെ മെരുക്കാമെന്നാണ് എഐഎൻആർസിയുടെ വിലയിരുത്തൽ.


Source link

Back to top button