NEWS

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമിച്ച സ്വീപ്പർമാരെ സ്ഥിരപ്പെടുത്താ‍ൻ തീരുമാനം


കണ്ണൂർ ∙ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലും സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും നിയമിച്ച കാഷ്വൽ സ്വീപ്പർമാരെ പാർട്‌ടൈം സ്വീപ്പർ തസ്തികയിൽ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം. ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങി. കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെയും കാലത്ത് നിയമിച്ച കാഷ്വൽ സ്വീപ്പർമാരെ പാർട്‌ടൈം സ്വീപ്പർ തസ്തികയിൽ സ്ഥിരപ്പെടുത്തിയെങ്കിലും ഇവരുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരോട് വിവേചനം കാണിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാഷ്വൽ സ്വീപ്പർമാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി സ്ഥിരപ്പെടുത്തുന്ന തീയതിക്കു മുൻപുള്ള ഒരാനുകൂല്യവും വേണ്ടെന്ന് നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എഴുതിവാങ്ങാൻ ഓഫിസ് മേധാവികൾക്കു സർക്കാർ നി‍ർദേശം നൽകി. 2005 നവംബർ 25 മുതൽ ജോലി ചെയ്യുന്നവരെ, ഓഫിസിന്റെ സ്വീപ്പിങ് ഏരിയ 100 ചതുരശ്ര മീറ്ററിനു മുകളിലാണെങ്കിൽ സ്ഥിരപ്പടുത്താമെന്നാണ് സർക്കാർ തീരുമാനം.


Source link

Back to top button