NEWS
തായ്‍വാന് പിന്നാലെ ഇന്ത്യയെ കടത്തിവെട്ടി ദക്ഷിണ കൊറിയയും; ഇത് എന്താണ് ഇന്ത്യയ്ക്ക് സംഭവിക്കുന്നത്?

ലോകത്തെ 5-ാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം ഇന്ത്യയെ കടത്തിവെട്ടി തായ്‍വാൻ പിടിച്ചെടുത്തിട്ട് ഒരാഴ്ച ആയിട്ടേയുള്ളൂ. ഇപ്പോഴിതാ, ഇന്ത്യയെ 7-ാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണ കൊറിയയുടെയും മുന്നേറ്റം.ജൂൺ 1 വരെയുള്ള കണക്കനുസരിച്ച് 5.04 ലക്ഷം കോടി (ട്രില്യൻ) ഡോളറാണ് ദക്ഷിണ കൊറിയൻ ഓഹരി വിപണിയുടെ മൂല്യം. ഇന്ത്യയുടേത് 4.84 ട്രില്യൻ. 5-ാം സ്ഥാനത്തുള്ള തായ്‍വാന്റെ മൂല്യം 5.15 ട്രില്യൻ. കാനഡയും യുകെയും കടുത്ത വെല്ലുവിളി ഉയർത്തി ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുണ്ട്.തായ്‍വാന്റെ പ്രധാന ഓഹരി സൂചികയിൽ 42-45 ശതമാനവും പങ്കാളിത്തം (അതായത് വെയിറ്റേജ്) ഈ ഒറ്റക്കമ്പനിക്കാണ്. സാംസങ്, എസ്കെ ഹൈനിക്സ് എന്നീ ടെക് കമ്പനികളുടെ കുതിപ്പാണ് കൊറിയൻ വിപണിയുടെ കരുത്ത്. ദക്ഷിണ കൊറിയൻ വിപണിയിലും 60 ശതമാനത്തിലധികം വെയിറ്റേജ് ടെക് ഭീമന്മാർക്കാണ്.
Source link


