HEALTH
ഈ രാസവസ്തുക്കൾ നിങ്ങളുടെ മുടിയെ നശിപ്പിക്കും; ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

സമ്മർദ്ദം, ഭക്ഷണരീതി, പൊടിപടലങ്ങൾ എന്നിവ മുടിയുടെ ഭംഗിയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ചില രാസവസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്. പലപ്പോഴും അത്തരം രാസവസ്തുക്കളാണ് മുടിക്ക് ഏറ്റവും ദോഷം ചെയ്യുന്നത്.ക്ലോറിൻ, ഫ്ലൂറൈഡ്, ആൽക്കഹോൾ, സോഡിയം ലോറിൻ സൾഫേറ്റ് (SLS) എന്നിവയാണ് മുടിക്ക് കേടുപാടുകൾ വരുത്തുന്ന ഇത്തരം ചില രാസവസ്തുക്കൾ. മുടിയെയും തലയോട്ടിയെയും എങ്ങനെ ബാധിക്കുന്നു?ക്ലോറിൻ മുടിയുടെ അറ്റം പിളരുന്നതിന് കാരണമാകാറുണ്ട്. കൂടാതെ ചർമ്മത്തിലും തലയോട്ടിയിലും അസ്വസ്ഥതയുണ്ടാക്കാനും സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നതിനും കാരണമാകും. പൂളിൽ നീന്തുമ്പോൾ, പൂളിലെ ക്ലോറിൻ വെള്ളവുമായി മുടിക്ക് സമ്പർക്കം കൂടും. മെലാനിനുമായി പ്രവർത്തിച്ച് ക്ലോറിൻ നിങ്ങളുടെ മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തിയേക്കാം.നേരെമറിച്ച്, ഫ്ലൂറൈഡ് മുടിയും തലയോട്ടിയും വരണ്ടതാക്കും. ഫ്ലൂറൈഡ് അമിതമായാൽ തലയോട്ടി വരണ്ടുപോകുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്സിലേക്കോ (oxidative stress) അല്ലെങ്കിൽ ഹെയർ ഫോളിക്കിളുകളുടെ (hair follicle) വളർച്ച തടസ്സപ്പെടുന്നതിലേക്കോ നയിച്ചേക്കാം.എല്ലാ ആൽക്കഹോളുകളും മുടിക്ക് ദോഷകരമല്ല. സസ്യ എണ്ണകൾ തുടങ്ങിയ സ്വാഭാവിക കൊഴുപ്പുകളിൽ നിന്ന് നിർമ്മിക്കുന്ന ലോംഗ്-ചെയിൻ ആൽക്കഹോളുകൾ (Long-chain alcohols) സുരക്ഷിതമാണ്. മുടിയുടെ മൃദുത്വം നിലനിർത്താനും ഡീപ് കണ്ടീഷനിങ്ങിനും ഇവ സഹായിക്കും. മുടിയിലെ ഈർപ്പം ഇല്ലാതാക്കി വരൾച്ചയും കേടുപാടുകളും വരുത്തുന്ന ഐസോപ്രൊപൈൽ ആൽക്കഹോൾ (isopropyl alcohol) പോലുള്ള ഷോർട്ട്-ചെയിൻ ആൽക്കഹോളുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം.ഭൂരിഭാഗം ഷാംപൂകളിലും പതയുണ്ടാക്കുന്നതിനായി കഠിനമായ ഡിറ്റർജന്റായ സോഡിയം ലോറിൻ സൾഫേറ്റ് (SLS) അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിക്ക് ദോഷകരമാണ്, മുടി വരണ്ടതാക്കാനും അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകുന്നു. മുടിയിൽ നിന്നും തലയോട്ടിയിൽ നിന്നും സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും, ഇത് മുടി പരുപരുത്തതാകാനും (frizz), തിളക്കം നഷ്ടപ്പെടാനും, മുടികൊഴിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു.
Source link


