NEWS
മോദിയുടെ ആഹ്വാനം ഏറ്റു? സ്വർണ ഡിമാൻഡിൽ 70% ഇടിവ്; നികുതിയിൽ ‘ഇരുട്ടടി’, കേരളത്തിലും വീഴ്ച, കോയിനും ബാറും നിർത്തി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും തുടർന്ന് ഇറക്കുമതിച്ചുങ്കം 6ൽ നിന്ന് 15 ശതമാനത്തിലേക്ക് കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ നടപടിയും സ്വർണവിപണിക്ക് വൻ ആഘാതമാകുന്നു. മോദിയുടെ പ്രസ്താവനയ്ക്കുശേഷം മാത്രം ദേശീയതലത്തിൽ സ്വർണ ഡിമാൻഡ് 70% ഇടിഞ്ഞെന്നാണ് വ്യാപാരിസംഘടനകൾ വ്യക്തമാക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശനാണ്യ ശേഖരം വൻതോതിൽ ഇടിയുന്നതിന് തടയിടാനായാണ് സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് മോദി ആഹ്വാനം ചെയ്തത്. കഴിഞ്ഞ 11ന് ആയിരുന്നു പ്രസ്താവന. മേയ് 13ന് കേന്ദ്രം സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം 6ൽ നിന്ന് 15 ശതമാനത്തിലേക്ക് കൂട്ടി. അതിനുശേഷം മേയ് 27 വരെയുള്ള കാലയളവിൽ രാജ്യത്ത് സ്വർണ ഡിമാൻഡ് 7.5 ടണ്ണിലേക്ക് താഴ്ന്നുവെന്ന് സംഘടനകൾ പറയുന്നു. മുൻവർഷത്തെ സമാനകാലത്ത് ഡിമാൻഡ് 25 ടൺ ആയിരുന്നു.∙ ജിഡിപിയുടെ 9%: ഇന്ത്യൻ ജിഡിപിയിൽ 9% പങ്കുവഹിക്കുന്ന മേഖലയാണ് സ്വർണവിപണി. ഒരുകോടിയിലേറെ പേർ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നു. ഈ മേഖലയെ ഇല്ലാതാക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി മോദിയിൽ നിന്നുണ്ടായതെന്ന് അബ്ദുൽ നാസർ പറഞ്ഞു.
Source link


