NEWS
മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു , അന്ത്യം എറണാകുളത്ത്

കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ്ര് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനുമായ ടി.യു. കുരുവിള അന്തരിച്ചു. 89 വയസായിരുന്നു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലാിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.
2006, 2011 വർഷങ്ങളിൽ കോതമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. 1964 മുതൽ 78 വരെ എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. കീരമ്പാറ സർവിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് , കോതമംഗലം ബ്ലോക്ക് ഡെവലപ്പ്മെന്റ് കമ്മിറ്റി ചെയർമാൻ , കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ എന്നീ ചുമതകലളും വഹിച്ചിട്ടുണ്ട്. 1996 മുതൽ 2001 വരെ സംസ്ഥാന ഹൗസിംഗ് ബോർഡിന്റെയും ചെയർമാനായിരുന്നു.
Source link
NEWS


