NEWS

അമ്മയിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല; കുക്കു പരമേശ്വരനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയുടെ പരാതി

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതരപരാതിയുമായി അമ്മ ഓഫീസിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ രംഗത്ത്. താനുമായി അപകീർത്തിപരമായ ബന്ധമുണ്ടെന്ന് പറയാൻ കുക്കു പരമേശ്വരൻ സെക്യൂരിറ്റി ജീവനക്കാരനെ നിർബന്ധിച്ചെന്നാണ് അതുല്യ നൽകിയ പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.

കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും ചേർന്ന് ജീവനക്കാരിയായ അതുല്യയെ ഒരു കാരണവുമില്ലാതെ പറഞ്ഞുവിട്ടെന്ന ആരോപണം ഉയർന്നിരുന്നു. അന്ന് ഇരുവർക്കുമെതിരെ അതുല്യ അമ്മയ്ക്കുള്ളിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിൽ അതുല്യയെ തിരിച്ചെടുത്തിരുന്നു. ഇതോടെ അതുല്യയെക്കുറിച്ച് മോശം കഥകൾ പ്രചരിപ്പിക്കാൻ കുക്കു പരമേശ്വരൻ ശ്രമിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മിഷണർ, ലേബർ ഡിപ്പാട്ട്‌മെന്റ് എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.

തനിക്കെതിരെ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നതെന്ന് അതുല്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ പുറത്താക്കിയതിന് കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും നീന കുറുപ്പും ചേർന്ന് തയ്യാറാക്കിയ തിരക്കഥയുണ്ടായിരുന്നു. പരാതിയ്‌ക്കൊപ്പം സെക്യൂരിറ്റി ജീവനക്കാരന്റെ ശബ്ദസന്ദേശവും സമർപ്പിച്ചിട്ടുണ്ടെന്ന് അതുല്യ പറഞ്ഞു.


Source link
NEWS

Back to top button