LIFESTYLE

ഒരു കെട്ടിടം, പലവിധ സാധ്യതകൾ: ഈ ഐഡിയ കൊള്ളാം; യുഎൻ അംഗീകാരം നേടി കേരളത്തിലെ കെട്ടിടം


തൃപ്പൂണിത്തുറ ഇരുമ്പനം ജങ്ഷന് അടുത്ത് 25 സെന്റ് സ്ഥലത്ത് ഏകദേശം നടുവിലായി നിന്നിരുന്ന ഒരു വലിയ മാവിന്റെ ചുറ്റുമായാണ് ഈ കെട്ടിടം രൂപകൽപന ചെയ്തിട്ടുള്ളത്. ഒത്തുകൂടലുകൾക്കുള്ള പൊതുഇടങ്ങൾ കുറഞ്ഞു വരുന്ന ഈ കാലത്ത്, ഇത്തരം പലവിധ സാധ്യതകളെ കെട്ടിടങ്ങളിൽ എങ്ങനെ ഉൾക്കൊള്ളിക്കാം എന്ന ആശയമാണ് ഇവിടെ പ്രാവർത്തികമാക്കിയിട്ടുള്ളത്.പരിസ്ഥിതി സൗഹാർദ്ദ കെട്ടിടത്തിനുള്ള യു.എൻ അംഗീകാരവും (UN HABITAT-UIA AWARD 2030 യിൽ പ്രത്യേക പരാമർശം), ശാലാ-ത്വം അഥവാ A Space for You എന്ന് പേരിട്ട ഈ പ്രോജക്ട് കരസ്ഥമാക്കി. മെയ് 17 മുതൽ 22 വരെ ബാകുവിൽ വച്ച് നടന്ന വേൾഡ് അർബൻ ഫോറത്തിൽ വച്ചാണ് പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്.പട്ടാമ്പിക്കടുത്തുള്ള ഭൂമിജ ക്രിയേഷൻസ് എന്ന ആർക്കിടെക്ചർ കൺസൾട്ടൻസി സ്ഥാപനമാണ് രൂപകൽപന നിർവ്വഹിച്ചത്. തൃപ്പൂണിത്തുറ സ്വദേശി നീലിമയാണ് ഉടമസ്ഥ.വ്യത്യസ്തമായ പല പ്രവർത്തനങ്ങൾക്കും വേണ്ടി നിർമിക്കപ്പെട്ടതാണ് ഈ കെട്ടിടം. ഇതിൽ ‘Moving Temple’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു യോഗ ഇൻസ്റ്റിറ്റ്യൂട്ടും, നീലാംബരി എന്ന പേരിലുള്ള ഒരു വസ്ത്ര നിർമാണ വിതരണ യൂണിറ്റും, ഒത്തുകൂടലുകളും കലാപരിപാടികളും സംഘടിപ്പിക്കാനുള്ള ഒരു ഓപ്പൺ എയർ തിയറ്ററും, അതിനനുബന്ധമായ മുറികളടക്കമുള്ള മറ്റു സൗകര്യങ്ങളും ഉണ്ട്.കരിങ്കല്ലും ഇഷ്ടികയും ട്രസ്സും ഓടും ഉപയോഗിച്ച് നിർമിച്ച ഈ കെട്ടിടം പരിസ്ഥിതി സൗഹാർദ്ദമാവുന്നത് കാറ്റും വെളിച്ചവും ഉറപ്പ് വരുത്തിയിട്ടുള്ള, പ്രകൃതിയെ പരിഗണിച്ച് ചെയ്ത, കാര്യക്ഷമമായ പ്ലാനിങ് രീതികൾ കൊണ്ടുകൂടിയാണ്.ആവശ്യമായ മിനിമം വിഭവങ്ങൾ മാത്രം ഉപയോഗിച്ചാണ് നിർമാണം. ചുറ്റും പൂച്ചെടികളും പച്ചപ്പും, നടുമുറ്റത്തും അതിരിലും പടുകൂറ്റൻ മരങ്ങളുമായി നിൽക്കുന്ന ഈ കെട്ടിടം പലവിധ ഒത്തുചേരലുകൾക്കായി ചുറ്റുപാടുള്ള മനുഷ്യരും, അതുപോലെത്തന്നെ കിളികളും പൂമ്പാറ്റകളുമെല്ലാം ഏറ്റെടുത്തു എന്നതാണ് ഇവിടത്തെ സന്തോഷം.


Source link

CINEMA

Back to top button