NEWS

ഡൈനിംഗ് ടേബിളിൽ നിന്നുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഡൈനിംഗ് ടേബിളിൽ നിന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി കരിമ്പയിൽ ഇലാഹിയ സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. മീത്തലെ ചാലയ്ക്കൽ സുബിൻ പ്രേം – അഭിരാമി ദമ്പതികളുടെ ഇളയമകളായ അലംകൃതയാണ് മരിച്ചത്.

ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ് കുട്ടി ഡൈനിംഗ് ടേബിളിൽ നിന്നുവീണത്. ശബ്ദം കേട്ട് വീട്ടുകാർ ഓടിയത്തിയപ്പോൾ കുട്ടി നിലത്ത് ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നാലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ പുലർച്ചയോടെയാണ് മരിച്ചത്. ആരുഷ് ആണ് സഹോദരൻ.


Source link
NEWS

Back to top button