NEWS

‘ഇ.ഡി എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട’: റെയ്ഡിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് എൽഡിഎഫ് മാർച്ച്


തിരുവനന്തപുരം∙ പിണറായി വിജയനെ രാഷ്ട്രീയമായി ഇല്ലാതാക്കി അതുവഴി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദിയുടെ കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനെ പ്രതിരോധിക്കാനാണ് ഇന്നലെ ജനങ്ങള്‍ അണിനിരന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ഗോവിന്ദന്‍. പിണറായി വിജയന് നേരെയുള്ള കടന്നാക്രമണം ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരായിട്ടുള്ള കടന്നാക്രമമാണ് എന്ന് കൃത്യമായിട്ട് തിരിച്ചറിഞ്ഞുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. കേസ് നിയമപരമായി കൈകാര്യം ചെയ്യും. എന്നാല്‍ കേസിന്റെ മറവില്‍ സഖാവ് പിണറായി വിജയനെ ആക്രമിക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും ജനകീയമായ പോരാട്ടത്തിലൂടെയും പ്രതിരോധിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ‘‘കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനം സുശക്തമാണ്. തോറ്റതൊന്നും നോക്കേണ്ട. ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുകയാണ്. ഇടതുപക്ഷ മുന്നണി ശക്തി പ്രാപിക്കുന്നു. ഇടതുപക്ഷത്തെ തകർക്കുന്നതിന് വേണ്ടി ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഡീലാണ് അരങ്ങേറിയിരിക്കുന്നത്. കോൺഗ്രസ് നേരത്തേ തുടങ്ങിവച്ച പരിപാടിയാണിത്. ഡൽഹിൽ മുഖ്യമന്ത്രിയായിരുന്ന കേജ്‌രിവാളിനെതിരെ പരാതി നൽകിയത് കോൺഗ്രസ് നേതാവാണ്. ആ പരാതിയുടെ മേലെയാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിലിട്ടത്. കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ ഇ.ഡിക്ക് ഒന്നും പറയാനുണ്ടായില്ല. ഉടൻ കേജ്‌രിവാളിനെ വിട്ടയയ്ക്കണമെന്ന് പറഞ്ഞു. കേജ്‌രിവാൾ തിളങ്ങിനിൽക്കുന്നിടത്തോളം ബിജെപിക്ക് അവിടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ബിജെപിക്കറിയാം. അതുകൊണ്ടാണ് കോൺഗ്രസിനെ കൂട്ടുപിടിച്ചത്. ഡൽഹിയിൽ ബിജെപിയെ അധികാരത്തിൽ കൊണ്ടുവന്നത് കോൺഗ്രസാണ്. ഇതു തന്നെയാണ് പഞ്ചാബിലും പയറ്റിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷം തകർന്നാൽ കേരളമുണ്ടാകില്ല’’ – ഇ.പി.ജയരാജൻ പറഞ്ഞു.


Source link

Back to top button