NEWS

‘അവര്‍ക്ക് പിണറായിയേയും സിപിഎമ്മിനേയും അറിയില്ല, വീണാ വിജയനെ കുടുക്കുക വഴി ലക്ഷ്യമിടുന്നത് പിണറായിയെ’


തിരുവനന്തപുരം ∙ പി.ബി അംഗമായ പിണറായി വിജയനും പാര്‍ട്ടിക്കും എതിരായ ഹീനമായ ആക്രമണമാണ് ഇ.ഡി റെയ്ഡെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. യുഡിഎഫ് അതിനു കൂട്ടുനില്‍ക്കുന്നുവെന്നും എം.എ.ബേബി കുറ്റപ്പെടുത്തി. വീണാ വിജയനെ കുടുക്കുക വഴി പിണറായി വിജയനെ ലക്ഷ്യമിടുന്നുവെന്ന ബോധ്യമുള്ളതുണ്ടൊണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും എം.എ.ബേബി പറഞ്ഞു. ‘‘ഇ.ഡി. അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് അവകാശവാദം. പിണറായി വിജയന്റെ മകള്‍ വീണ നടത്തിയ സോഫ്റ്റ്‌വെയര്‍ കമ്പനി സിഎംആര്‍എല്ലിനു നല്‍കിയ സേവനത്തിന് അവര്‍ മാസം തോറും നല്‍കിയിട്ടുള്ള പ്രതിഫലം അഴിമതിയാണെന്ന് ചിത്രീകരിച്ചാണ് പ്രചാരണങ്ങളും കേസും എസ്എഫ്‌ഐഒ അന്വേഷണവും ഉണ്ടായത്. വീണ അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുകയും ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തോടു സഹകരിക്കാത്ത പ്രശ്‌നം ഉണ്ടായിട്ടില്ല. എന്നാല്‍ അതു തള്ളിക്കളഞ്ഞ് രാഷ്ട്രീയമായ ഗൂഢലക്ഷ്യങ്ങളോടെയാണ് ഇപ്പോള്‍ പിണറായി വിജയന്റെ വീടുകളില്‍ റെയ്ഡ് നടത്തുന്നത്. ഇതിന്റെ പിന്നിലുള്ള ഗൂഢരാഷ്ട്രീയം സിപിഎം തുറന്നു കാട്ടും. നിയമപരമായ കാര്യങ്ങളുമായി വീണ മുന്നോട്ടു പോകുകയും ചെയ്യും. 


Source link

Back to top button