NEWS
മലപ്പുറം പാലക്കാട് ജില്ലകളിൽ വാഹന റജിസ്ട്രേഷൻ കുത്തനെ കുറയുന്നത് പരിശോധിക്കും; റജിസ്ട്രേഷൻ കൂടുതൽ നാഗാലാൻഡിൽ

എടപ്പാൾ ( മലപ്പുറം) ∙ മലപ്പുറം, പാലക്കാട് ജില്ലകളിലെ വാഹന റജിസ്ട്രേഷൻ 30% വരെ കുറഞ്ഞതു പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിൽ നടന്ന മലപ്പുറം, പാലക്കാട്, തൃശൂർ സോണിലെ ആർടിഒമാരുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഈ വർഷം 30% കുറഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 10% ആണു കുറവ്. മലപ്പുറത്ത് നേരത്തെ 10 ലക്ഷം വരെ റജിസ്ട്രേഷൻ നടന്നിരുന്നത് 7 ലക്ഷമായി കുറഞ്ഞു. ഇവിടെയുള്ളവർ നാഗാലാൻഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് റജിസ്ട്രേഷൻ കൂടുതലായി നടത്തുന്നത്.കേരളത്തിൽ മികച്ച ഡ്രൈവിങ് സമ്പ്രദായം നടപ്പിലാക്കാൻ ശ്രമം നടത്തും. സീബ്രാലൈനിന്റെ വീതി വർധിപ്പിക്കുന്ന കാര്യം പരിഗണിക്കും. കൂടുതൽ ആളുകൾക്ക് ഒരേ സമയം റോഡ് കുറുകെ കടക്കാൻ ഇതുവഴി സാധിക്കും. പല ജില്ലകളിലും ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടുതലാണ്. പല ഓഫിസുകളും ഉദ്യോഗസ്ഥർക്കു ജോലി ചെയ്യാൻ കഴിയാത്ത വിധം ശോച്യാവസ്ഥയിലാണ്. ഇവ നവീകരിക്കാൻ നടപടി സ്വീകരിക്കും.
Source link


