NEWS

പുതിയ ഹമാസ് സേനാ മേധാവിയെയും വധിച്ചെന്ന് നെതന്യാഹു; കൊല്ലപ്പെട്ടത് ‘ഇന്റലിജൻസ് തലച്ചോറ്’


ജറുസലം ∙ ഹമാസിന്റെ പുതിയ സായുധവിഭാഗം മേധാവി മുഹമ്മദ് ഒദേയെ വധിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മുൻ മേധാവി ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഒദേ ചുമതലയേറ്റിരുന്നുവെന്നാണ് വിവരം. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായിരുന്നു ഒദേ എന്നാണു കരുതപ്പെ‌ടുന്നത്. അന്ന് ഹമാസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഒദേയെ വധിച്ചതെന്നാണ് നെതന്യാഹു പറഞ്ഞത്. ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും 12 പേർക്കു പരുക്കേറ്റതായും വിവരമുണ്ട്്. അതേസമയം ഒദേ കൊല്ലപ്പെട്ടതായി ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുഹമ്മദ് ഒദേ: ഹമാസിന്റെ രഹസ്യാന്വേഷണ ബുദ്ധികേന്ദ്രംഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതോടെ സൈനിക നീക്കങ്ങളും ആയുധ ശേഖരണവും അടക്കമുള്ള പ്രവർത്തനങ്ങൾ ഒദേയുടെ മേൽനോട്ടത്തിലായിരുന്നു.


Source link

Back to top button