NEWS
യുവതികൾ കാട്ടിയ അസാമാന്യ ധൈര്യത്തിന്റെ അമ്പരപ്പിൽ നാട്ടുകാർ; ഗായത്രി ഇത്ര വലിയ’ റിസ്ക് ’ ഏറ്റെടുക്കാനുള്ള കാരണമെന്ത്?

അഞ്ചൽ ∙ സിവിൽ പൊലീസ് ഓഫിസർ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്.വിവേകിന്റെ വീട്ടിൽ കയറി ബൈക്ക് കത്തിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. പ്രതികളായ യുവതികൾ കാട്ടിയ അസാമാന്യ ധൈര്യത്തിന്റെ അമ്പരപ്പിലാണ് നാട്ടുകാർ. ഉൾനാടൻ ഗ്രാമമായ ആർച്ചലിൽ യുവതികൾ രാത്രി വൈകി എത്തുക, പുലർച്ചെ ബൈക്ക് തീവച്ച ശേഷം നടന്നു സമീപത്തെ ജംക്‌ഷനിൽ എത്തി ഓട്ടോറിക്ഷ വിളിച്ചു സ്ഥലത്തു നിന്നു രക്ഷപ്പെടുക, പിടിയിലായപ്പോൾ ഇതിൽ ഒരാൾ വിഷം കഴിക്കുക…അടിമുടി നാടകീയത നിറഞ്ഞ സംഭവങ്ങളുടെ അമ്പരപ്പിലാണ് നാട്. ഇതിനിടെ സംഭവത്തിൽ പൊലീസ് ഒളിച്ചുകളിക്കുന്നതായും സൂചന.സിസിടിവി ദൃശ്യങ്ങളുടെയും പരിസരവാസികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളായ യുവതികളെ മണിക്കൂറുകൾക്കകം പിടിക്കാൻ പൊലീസിനു കഴിഞ്ഞു. എന്നാൽ പിടിയിലായ ശൂരനാട് ഇടപ്പന പാറക്കടവ് ആരതി രാജ് (26), സുഹൃത്ത് ഇടുക്കി കൽത്തൊട്ടി നെല്ലിമൂട്ടിൽ ഗായത്രി (26) എന്നിവരുടെ വിവരങ്ങളും ചിത്രങ്ങളും പുറത്തു പോകാതിരിക്കാൻ അഞ്ചൽ പൊലീസ് നടത്തിയ ശ്രമം സംശയത്തിന് ഇടയാക്കി. കസ്റ്റഡിയിൽ ആയശേഷം ഒന്നാം പ്രതി ആരതി വിഷം കഴിച്ചതായുള്ള വിവരം ദുരൂഹത ഇരട്ടിപ്പിച്ചു. എലി വിഷമാണു കഴിച്ചതെന്നു പൊലീസ് പറയുന്നു .
Source link


