NEWS

കൈക്കൂലിക്കാരെ പിടിക്കാൻ ‘എഐ സിഐഡി’; വിവരത്തിന് 5000 രൂപ: വരുന്നു പ്രോജക്ട് സീറോ


തിരുവനന്തപുരം ∙ ഇനി കൈക്കൂലിയെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മനസ്സില്‍ കണ്ടാല്‍ വിജിലന്‍സ് അത് മാനത്തു കാണും. സകല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മേലെ എഐ നിരീക്ഷണവലയം തീര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ അഴിമതി വിമുക്തമാക്കാനുള്ള ‘പ്രോജക്ട് സീറോ’ എന്ന വമ്പന്‍ പദ്ധതിയാണ് ആഭ്യന്തരവകുപ്പ് നടപ്പാക്കുന്നത്. കൈക്കൂലി നല്‍കാതെ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കുള്ള സാധ്യതകള്‍ മുളയിലേ നുള്ളി പുതിയൊരു തൊഴില്‍ സംസ്‌കാരം തന്നെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം വിശദീകരിച്ചു. ഇപ്പോള്‍ അഴിമതി നടന്ന് ഏറെ കഴിഞ്ഞ് പരാതികള്‍ വരുമ്പോള്‍ മാത്രമാണ് വിജിലന്‍സിന് ഇടപെടാനും അന്വേഷിക്കാനും കഴിയുന്നതെന്നും എന്നാല്‍ പ്രോജക്ട് സീറോ നടപ്പാക്കി കഴിയുമ്പോള്‍ അഴിമതിക്കുള്ള നീക്കം തുടക്കത്തില്‍ തന്നെ അറിയാനും അതില്‍ ഇടപെടാനും വിജിലന്‍സ് സംവിധാനത്തിനു കഴിയുമെന്നും മനോജ് ഏബ്രഹാം പറഞ്ഞു. ഇതിനു പുറമേ പൊതുജനങ്ങളുടെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പരാതി സ്വീകരിക്കല്‍ സംവിധാനവും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാം എഐ കാണും


Source link

Back to top button