NEWS

‘കേന്ദ്രവിഹിതം കൂട്ടണം, ധവളപത്രം ജൂൺ ആദ്യവാരം, കിഫ്ബിയുടെ ഭാവി നിശ്ചയിക്കാൻ യോഗം’


ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പ്രധാനമന്ത്രിയെയും ധനകാര്യ മന്ത്രിയെയും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം ഉയർത്തണമെന്നും സ്വപ്ന പദ്ധതികൾക്ക് സഹായം വേണമെന്നും അഭ്യർഥിച്ചതായി വി.ഡി.സതീശൻ പറഞ്ഞു. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിലുള്ള ചില പ്രശ്നങ്ങൾ അറിയിച്ചു. അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് കേന്ദ്രം പറഞ്ഞത്. ചില നിര്‍ദേശങ്ങൾ സംസ്ഥാനവും ചില നിർദേശങ്ങൾ കേന്ദ്രവും അറിയിച്ചു. ദേശീയപാതയുടെ വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ 5,580 കോടിരൂപ കേരളമാണ് നൽകിയത്. അത് കടമെടുപ്പിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ രക്ഷാസേന മർദിച്ച സംഭവത്തിൽ എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന ആവശ്യം പരിശോധിക്കും. ക്രൂരമായ മർദനമാണ് ഉണ്ടായത്. ചില കാര്യങ്ങൾ മറക്കാൻ പറ്റില്ല. ഉചിതമായ തീരുമാനം ഉണ്ടാകും. ഗൾഫ് പണമാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ നട്ടെല്ലെന്നും യുദ്ധം അതിനെ ബാധിച്ചതായും വി.ഡി.സതീശൻ പറഞ്ഞു. 


Source link

Back to top button