NEWS
പയ്യാവൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

പയ്യാവൂർ ∙ പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ. ചൊവ്വ രാവിലെ പത്തോടെ ബൈക്കിൽ കോളജിലേക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Source link

