NEWS

ഇന്നലെ മൂന്ന്, ഇന്ന് ഒന്ന്: അണ്ണാഡിഎംകെയിൽ വിമത എംഎൽഎമാരുടെ കൂട്ടരാജി


ചെന്നൈ∙ തമിഴ്നാട്ടിൽ എംഎൽഎമാരുടെ രാജി തുടരുന്നു. അണ്ണാഡിഎംകെ വിമത വിഭാഗം എംഎൽഎ, അംബാസമുദ്രം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസക്കി സുബ്ബയ്യയാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. ഇന്നലെ മൂന്ന് അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ചിരുന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് ഇന്നലെ രാജിവച്ചത്.രാജി കൊഴിഞ്ഞുപോക്ക് തടയാൻ?മന്ത്രിസഭാ രൂപീകരണം വരെ കാത്തിരുന്ന ശേഷം തുടർ നടപടികളുമായി മുന്നോട്ടു പോകാമെന്നായിരുന്നു വിമത വിഭാഗത്തിന്റെ തീരുമാനം. എന്നാൽ, ഇന്നലെ രാവിലെയോടെ അണ്ണാഡിഎംകെയിൽ വൻ നീക്കങ്ങളാണുണ്ടായത്. എടപ്പാടിയുടെ വീട്ടിലേക്കു വിമത വിഭാഗത്തിൽനിന്നു 4 എംഎൽഎമാർ എത്തി പിന്തുണ അറിയിച്ചു. പൻ‌റുട്ടി എംഎൽഎ കെ.മോഹൻ, ആർക്കോട്ട് എംഎൽഎ എസ്.എം.സുകുമാർ, കാങ്കേയം എംഎൽഎ എൻഎസ്എൻ നടരാജ്, ശങ്കരൻകോവിൽ എംഎൽഎ ഡോ. ദിലീപൻ ജയ്ശങ്കർ, അന്തിയൂർ എംഎൽഎ പി.ഹരിഭാസ്കർ എന്നിവരാണ് ഔദ്യോഗിക പക്ഷത്തു തിരിച്ചെത്തിയത്. 


Source link

Back to top button