SPORTS
ജയിക്കുന്നവർ ഫൈനലിൽ, തോറ്റാൽ വീണ്ടും അവസരം; ധരംശാലയിൽ കോലി– റബാദ പോര്, ഫലം ‘ഡെത്ത് ഓവർ’ തീരുമാനിക്കും

ധരംശാല∙ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകും. പക്ഷേ, സമീപ സീസണുകളിലെ സ്ഥിരതയുള്ള ടീമുകളുടെ ലിസ്റ്റ് എടുത്താൽ മുൻനിരയിലുണ്ടാകും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും. ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇരു ടീമുകളും ഇന്നു നേർക്കുനേർ വരുമ്പോൾ ത്രില്ലർ പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ചാംപ്യൻമാരുടെ പകിട്ട് രജത് പാട്ടിദാർ നയിക്കുന്ന ബെംഗളൂരുവിന് ആത്മവിശ്വാസം നൽകുന്നു. ടീം ഗെയിമിന്റെ കരുത്തിലാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. ഇന്നത്തെ വിജയികൾ 31ന് നടക്കുന്ന ഫൈനലിനു നേരിട്ട് യോഗ്യത നേടും. തോൽക്കുന്ന ടീമിന് 29നു നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരിക്കാൻ അവസരം ലഭിക്കും. മത്സരം രാത്രി 7.30 മുതൽ; സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.ബെംഗളൂരുഗുജറാത്ത്
Source link


