SPORTS
ക്രിസ് ഗെയ്ലിന്റെ ബാറ്റിങ് റെക്കോർഡ് തകർക്കണം, 20 ഓവർ നിന്നാൽ അടിക്കുമെന്ന് വൈഭവ്, മോഹം അതിലും വലുത്!

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് തകർക്കുകയാണു ലക്ഷ്യമെന്ന് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. ഐപിഎലിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 2013ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ജഴ്സിയിൽ പുണെ വാരിയേഴ്സിനെതിരെ 66 പന്തുകളിൽനിന്ന് താരം 175 റൺസെടുത്തിരുന്നു. 17 സിക്സുകളും 13 ഫോറുകളും ഉൾപ്പെടുന്നതാണ് ഗെയ്ലിന്റെ ഇന്നിങ്സ്. ഈ റെക്കോർഡ് തകർത്ത് ട്വന്റി20യിലെ ആദ്യ 200 റൺസെന്ന റെക്കോർഡും ഇടണമെന്നാണ് വൈഭവിന്റെ ആഗ്രഹം.ഐപിഎലിൽ ഒരു സീസണിൽ കൂടുതൽ സിക്സുകൾ അടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് വൈഭവ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. 2026 സീസണിൽ മാത്രം 53 സിക്സുകളാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഐപിഎല്‍ സീസണിൽ കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡും വൈഭവിന് തകർക്കാൻ സാധിച്ചേക്കും. 2012 ൽ ആർസിബി താരമായിരുന്ന ക്രിസ് ഗെയ്ലിന്റെ പേരിലാണ് ഈ റെക്കോർഡുള്ളത്.ആ സീസണിൽ മാത്രം 59 സിക്സുകളാണ് ഗെയ്ല് അടിച്ചുകൂട്ടിയത്.
Source link


