NEWS

തലസ്ഥാനത്ത് സംഘർഷം; പാളയത്ത് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി


തിരുവനന്തപുരം ∙ കേരള സർവകലാശാല തിരഞ്ഞെടുപ്പിന് പിന്നാലെ ഏറ്റുമുട്ടി എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. എം.വി ജയരാജൻ എ.എ റഹീം തുടങ്ങിയ നേതാക്കൾ സംഭവ സ്ഥലത്തെത്തി.  ”ഈ സംഘർഷത്തിന് കാരണം കെഎസ്‌യു മാത്രമല്ല, പൊലീസിനും പങ്കുണ്ട്. പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാർജ് നടത്തി. പക്ഷെ പിരിഞ്ഞുപോവാൻ എസ്എഫ്ഐക്കാർക്ക് സാധിക്കില്ല. ഇവിടെ ഉണ്ടായ ഈ സംഘർഷത്തിന്റെ മുഴുവൻ ഉത്തരവാധിത്തവും പൊലീസിനാണ്. എസ്എഫ്ഐ കൂടുതൽ സീറ്റുകളിൽ വിജയിച്ചതിന്റെ പിന്നാലെ കെഎസ്‌യുക്കാർ അക്രമിക്കുകയായിരുന്നു. അവർ കല്ലെറിഞ്ഞു. പോലീസ് അവർക്ക് പിന്നാലെ പോവാതെ ഞങ്ങളുടെ പിള്ളേർക്കെതിരെയാണ് നിന്നത്,” എ.എ റഹീം പറഞ്ഞു. 


Source link

Back to top button