NEWS

അട്ടപ്പാടി മധു കൊലക്കേസിൽ 12 പേർക്ക് ട്രിപ്പിൾ ജീവപര്യന്തം; ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി – പ്രധാന വാർത്തകൾ


അട്ടപ്പാടി മധു കൊലക്കേസിൽ 12 പ്രതികൾക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ചത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാനുള്ള കോടതി ഉത്തരവും വാർത്തകളിൽ ഇടംനേടി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ച വാർത്തയും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ബാക്കിയുള്ളവരിൽ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. 16ാം പ്രതി മുനീറിന്റെ ശിക്ഷ ഒരു വർഷമാക്കി കൂട്ടി. ഇയാള്‍ക്ക് മൂന്നു മാസത്തെ ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. എസ്‌സി/എസ്‌ടി നിയമത്തിലെ 325, 325 എ വകുപ്പുകൾ കൂടി പ്രതികൾക്കുമേൽ ചുമത്തിക്കൊണ്ടാണ് ശിക്ഷാ കാലയളവ് വർധിപ്പിച്ചത്. വിവിധ വകുപ്പുകൾ അനുസരിച്ച് ട്രിപ്പിൾ ജീവപര്യന്തമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.മുൻ സർക്കാരിന്റെ കാലയളവിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ കോഴിക്കോട് സ്വദേശി ഹർഷിന മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് നിവേദനം നൽകി. കുടുംബാംഗങ്ങൾക്കും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ഉൾപ്പെടെയുള്ള നേതാക്കൾക്കും ഒപ്പമാണ് ഹർഷിന മുഖ്യമന്ത്രിയെ കാണാനെത്തിയത്.


Source link

Back to top button