NEWS
എന്നെയും കോകിലയെയും വിഷം വച്ച് കൊന്ന് കളയൂ, 10 കൊല്ലമായി ഉപദ്രവിക്കുന്നു: കണ്ണുനിറഞ്ഞ് ബാല

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താൻ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക പീഡനങ്ങളെയും ദുരവസ്ഥകളെയും കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് നടൻ ബാല. നിയമത്തിന്റെ പേരിൽ കഴിഞ്ഞ പത്ത് വർഷമായി ചിലർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, തന്റെ ഭാര്യയുടെ ജന്മദിനമായിട്ട് പോലും കേസും കോടതിയുമായി വേട്ടയാടൽ തുടരുകയാണെന്നും താരം വൈകാരികമായി പ്രതികരിച്ചു. കുടുംബത്തോടൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു താരത്തിന്റെ ഈ അപ്രതീക്ഷിത പ്രതികരണം. സോഷ്യൽ മീഡിയയിൽ തന്നെ ലക്ഷ്യമിട്ട് അടുത്ത കാലത്തായി പ്രചരിക്കുന്ന ചില വിഡിയോകളും വാർത്തകളുമാണ് തന്നെ ഇത്തരമൊരു പ്രതികരണത്തിലേക്ക് നയിച്ചതെന്ന് താരം വ്യക്തമാക്കുന്നു. കേരളത്തിലെ മാധ്യമങ്ങളെപ്പോലും സ്വന്തം സ്വാർത്ഥലാഭത്തിനായി തെറ്റിദ്ധരിപ്പിക്കുന്നതും ചതിക്കുന്നതുമായ ഒരു വ്യക്തി ഇതിന് പിന്നിലുണ്ടെന്നും, ഇനിയും തന്നെയും കുടുംബത്തെയും ഉപദ്രവിക്കാൻ മുതിർന്നാൽ പ്രമുഖ മാധ്യമങ്ങളെ മുഴുവൻ വിളിച്ച് ചേർത്ത് വലിയൊരു പ്രസ് മീറ്റിലൂടെ എല്ലാ സത്യങ്ങളും തെളിവ് സഹിതം പുറത്തുവിടുമെന്നും ബാല മുന്നറിയിപ്പ് നൽകി. തീർത്തും നിസ്സഹായനായ ഒരു മനുഷ്യന്റെ ആത്മരോഷവും സങ്കടവും പ്രകടമാകുന്ന പ്രതികരണത്തിനൊടുവിൽ, ഈ വേട്ടയാടൽ അവസാനിപ്പിക്കുന്നില്ലെങ്കിൽ തങ്ങളെ രണ്ടുപേരെയും വിഷം തന്നു കൊന്നുകളയൂ എന്ന വാക്കുകളോടെയാണ് ബാല വിഡിയോ അവസാനിപ്പിച്ചത്.ഞാൻ എവിടെയാണ് ഉള്ളത്, ഇന്ന് രാവിലെ വൈക്കം , ശിവക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കുടുംബമായിട്ട്, എന്റെ വൈഫ്, എന്റെ അമ്മായിയമ്മ, അവളുടെ അനിയത്തി, എന്റെ ചിറ്റപ്പൻ എല്ലാവരും വന്നിട്ടുണ്ടായിരുന്നു. കോകിലയുടെ പിറന്നാൾ… ഈ വർഷത്തിൽ 27 വയസ്സ്.
Source link

