test del 2
ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 90 പേർ മരിച്ചു, ജോലിയിലുണ്ടായിരുന്നത് 247 പേർ

ബെയ്ജിങ്: ചൈനയിൽ കൽക്കരി ഖനിയിലെ വാതക സ്ഫോടനത്തിൽ 90 പേർ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. സ്ഫോടനസമയത്ത് 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഖനിയുടെ ചുമതലയുള്ള കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ചൈനയിലെ ഖനി അപകടങ്ങളിൽ വലിയ കുറവുണ്ടായിരുന്നു. എന്നാൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നാണ് ലിയുഷെന്യൂവിലേത്.
Source link


