test del 4 copy of del 3

സിപിഎമ്മിന് തിരിച്ചടിയായി രാഗേഷിന്റെ വ്യാഖ്യാനം; പിന്തുണച്ച് ബിജെപി; എതിർത്ത് ഐഎൻഎൽ


കണ്ണൂർ ∙ ന്യൂനപക്ഷ വർഗീയത തിമിർത്താടിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കാൻ കാരണമെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വ്യാഖ്യാനം തിരിച്ചടിക്കുന്നു. രാഗേഷിന്റെ നിലപാടിനോടു യോജിച്ച് ബിജെപിയും എതിർത്ത് എൽഡിഎഫിലെ ഘടകകക്ഷിയായ ഐഎൻഎലും രംഗത്തുവന്നു. രാഗേഷിന്റെ പ്രസ്താവന ആർഎസ്എസ് ബന്ധത്തിന്റെ പരസ്യപ്രഖ്യാപനമാണെന്ന് വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി.സിപിഎം നേതൃത്വത്തിന്റെ കൊള്ളരുതായ്മയും അഹങ്കാരവുമാണ് പരാജയകാരണമെന്നത് മറച്ചുവയ്ക്കാനാണ് ന്യൂനപക്ഷ വർഗീയത പറഞ്ഞ് രാഗേഷ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് ഐഎൻഎൽ കുറ്റപ്പെടുത്തുന്നു. വർഗീയതയാണ് യുഡിഎഫിനെ തുണച്ചതെന്ന തരത്തിൽ സിപിഎം നടത്തിയ അഭിപ്രായപ്രകടനത്തോടാണ് ഐഎൻഎലിന്റെ വിയോജിപ്പ്. ‘നിങ്ങളുടെ കൊള്ളരുതായ്മയും അഹങ്കാരവുംകൊണ്ട് അണികൾ കാലുവാരിയത് മറച്ചുവയ്ക്കാനാണോ രാഗേഷ് സഖാവേ, ന്യൂനപക്ഷ വർഗീയത പറഞ്ഞ് ഒന്നടങ്കം ആക്ഷേപിക്കുന്നത്?’ എന്നാണ് ഐഎൻഎൽ ജില്ലാ പ്രസിഡന്റ് ഇക്ബാലിന്റെ ചോദ്യം.


Source link

Back to top button