test del 3
സമാധാനശ്രമം പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും സൈനിക നടപടി? അടിയന്തര യോഗം ചേർന്ന് ട്രംപ്

വാഷിങ്ടൻ∙ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും യുഎസ് സൈനിക നടപടിക്കൊരുങ്ങിയേക്കും. ഇപ്പോൾ നടക്കുന്ന മധ്യസ്ഥ ചർച്ചയിലും ഫലം കണ്ടില്ലെങ്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടിയെടുത്തേക്കുമെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനു മുന്നോടിയായി ട്രംപ് മുതിർന്ന ദേശീയ സുരക്ഷാ സംഘവുമായി യോഗം വിളിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സുസി വെയ്ൽസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Source link


