CINEMA

‘ദൃശ്യം 3’ന്റെ പ്രദർശനം കഴിഞ്ഞപ്പോൾ വികാരാധീനനായി മോഹൻലാൽ; ഒപ്പം എസ്തറും മീനയും

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. താരത്തിെ 66ാം ജന്മദിനത്തിൽ തന്നെ ചിത്രം റിലീസ് ചെയ്തത് ആരാധകർക്ക് ഇരട്ടി മധുരമായി. റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളുമായി ചിത്രം തിയേറ്ററുകളിൽ മന്നേറമ്പോൾ, പ്രേക്ഷകരുടെ പ്രതികരണം കണ്ട് നടന വിസ്മയത്തിെ കണ്ണ് നിറഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ദൃശ്യം 3’ അണിയറപ്രവർത്തകർക്കൊപ്പം തിയേറ്ററിലിരുന്ന് ആരാധകരോടൊപ്പം ആദ്യദിനത്തിലെ ആദ്യ ഷോ കാണുകയായിരുന്നു താരം.

സിനിമ കഴിഞ്ഞയുടൻ തിയേറ്ററിൽ ഉയർന്ന കൈയടികളും ആർപ്പുവിളികളും കണ്ട് താരം ആനന്ദക്കണ്ണീർ തുടയ്ക്കുന്നതും, അഭിനന്ദിച്ച ആരാധകർക്ക് നന്ദി പറയുന്നതും വൈറൽ വീഡിയോയിൽ കാണാം. എറണാകുളം കവിത തിയേറ്ററിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു മോഹൻലാൽ എത്തിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഒപ്പമുണ്ടായിരുന്നു. ദൃശ്യത്തിലെ താരങ്ങളായ മീന,എസ്‌തർ,മുരളി ഗോപി തുടങ്ങിയവരുമെത്തിയിരുന്നു.

തന്റെ ജന്മദിനത്തിലും ദൃശ്യം 3 റിലീസ് ദിനത്തിലും തനിക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് നന്ദി അറിയിച്ചു. ‘ഇന്ന് രാവിലെ ഉണർന്നപ്പോൾ മുതൽ ലഭിക്കുന്ന സ്‌നേഹക്കടൽ എന്നെ ഏറെ വികാരാധീനനാക്കുന്നു. നിങ്ങളുടെ ഓരോ ആശംസകളും പ്രാർത്ഥനകളും സന്ദേശങ്ങളും എന്റെ ഹൃദയം നിറയ്ക്കുകയാണ്. ഇത്തരം നിമിഷങ്ങളാണ് എനിക്ക് ചുറ്റുമുള്ള നിങ്ങളുടെ സ്‌നേഹവും കരുണയും എത്ര വലിയ ഭാഗ്യമെന്ന് എന്നെ ഓർമ്മിപ്പിക്കുന്നത്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഭാഗമായതിനും ഈ ദിവസത്തെ ഇത്രയും സവിശേഷമാക്കിയതിനും നന്ദി. നിങ്ങളോരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.’ മോഹൻലാൽ കുറിച്ചു.

ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത മലയാളികളെ ഏറെ ത്രില്ലടിപ്പിച്ച സിനിമയാണ് ദൃശ്യം സീരീസ്. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗം വൻ വിജയമായതോടെ രണ്ടാം ഭാഗവും ഇറക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, മുരളീ ഗോപി, സിദ്ധീഖ്, ഇർഷാദ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.



Source link

Back to top button