test del 3

മെട്രോ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചു; കൂടുതൽ ട്രാഫിക് വാർഡൻമാരെ വിന്യസിക്കും


കൊച്ചി ∙ മെട്രോ രണ്ടാം ഘട്ട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മഴക്കാലം മുന്നിൽ കണ്ട് സുരക്ഷ വർധിപ്പിച്ചതായി കെഎംആർഎൽ അറിയിച്ചു. രാത്രി കാഴ്ച ഉറപ്പാക്കാൻ ബാരിക്കേഡുകളുടെ അറ്റത്ത് അധിക റിഫ്ലക്ടറുകളും റിഫ്ലക്ടീവ് ടേപ്പുകളും സ്ഥാപിച്ചു. ബാരിക്കേഡുകൾ പുനഃക്രമീകരിച്ചു. തിരിവുകളിലും ഡൈവർഷൻ ഭാഗങ്ങളിലും സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ നീക്കം ചെയ്യും. വാഹനങ്ങൾക്കും യാത്രക്കാർക്കും കൂടുതൽ സ്ഥലങ്ങളിൽ റോഡ് ക്രോസിങ് ഏർപ്പെടുത്തും. ചില ഭാഗങ്ങളിൽ ബാരിക്കേഡുകളുടെ ഉയരം കുറച്ചു കാഴ്ച കൂടുതൽ എളുപ്പമാക്കി.പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരെയും സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തി എമർജൻസി റെസ്പോൺസ് ടീമുകളെ എല്ലാ നിർമാണ കേന്ദ്രങ്ങളിലും സജ്ജമാക്കും. മഴക്കാലം അവസാനിക്കുന്നതുവരെ റോഡുകളുടെ വശങ്ങളിൽ നിർമാണ സാമഗ്രികൾ സൂക്ഷിക്കരുതെന്നു കരാറുകാർക്കും അനുബന്ധ ഏജൻസികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കെഎംആർഎൽ അറിയിച്ചു.


Source link

Back to top button