test del 4 copy of del 3
‘അത് പ്രാദേശിക കാര്യം’, ബിനീഷ് ഇപ്പോഴും പടിക്കു പുറത്ത്; പാര്‍ട്ടിയില്‍ അതൃപ്തി

തിരുവനന്തപുരം∙ ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാന്‍ തയാറാകാതെ പടിക്കു പുറത്തു തന്നെ നിര്‍ത്തി സിപിഎം. എന്തുകൊണ്ടാണ് ബിനീഷിന്റെ അംഗത്വം പുതുക്കാത്തത് എന്ന ചോദ്യത്തിന് ‘അത് അവിടെയുള്ള പ്രാദേശിക കാര്യം’ ആണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പായി ഡല്‍ഹിയില്‍ പ്രതികരിച്ചത്. ബിനീഷിന്റെ അപേക്ഷ പരിഗണിക്കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നാലുതവണയാണ് കത്തു നല്‍കിയത്. എന്നാല്‍ ഇതുവരെ അതു മുഖവിലയ്‌ക്കെടുക്കാന്‍ സംസ്ഥാന നേതൃത്വം തയാറായിട്ടില്ല. കഴിഞ്ഞദിവസം ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലും ഈ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടിയെ പ്രതിരോധിച്ചും സംരക്ഷിച്ചും നില്‍ക്കുന്ന ബിനീഷിനെ എന്തുകൊണ്ട് പാര്‍ട്ടി മാറ്റിനിര്‍ത്തുന്നു എന്നായിരുന്നു യോഗത്തില്‍ ചോദ്യം ഉയര്‍ന്നത്.
Source link


