test del 3

ഹരിതകർമസേന അംഗങ്ങളുടെ വരുമാനം കൂട്ടാൻ സംരംഭ വികസന പദ്ധതി; മാർഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ


പത്തനംതിട്ട ∙ സംസ്ഥാന ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭകളിലെ ഹരിതകർമസേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനു സംരംഭ വികസന പദ്ധതി രൂപീകരിക്കും. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ (കെഎസ്ഡബ്ല്യുഎംപി) ഭാഗമായി സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഹരിതകർമ സേനാംഗങ്ങളുടെ നിലവിലെ വരുമാന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളോടു ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്യുകയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതു സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.


Source link

Back to top button