test del 3

മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രസമർപ്പണം പൂർണം, ഇനി പ്രോസിക്യൂട്ടർ വരണം; സർക്കാർ നിലപാട് നിർണായകം


കോഴിക്കോട് ∙ വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 41 കേസുകളിലെയും കുറ്റപത്ര സമർപ്പണം പൂർത്തിയായി. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 12 പ്രതികൾക്കെതിരെ 85,000 പേജുകളാണുള്ളത്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രധാന പ്രതികളായുള്ള 36 കേസുകളും വ്യത്യസ്ത ഭൂ ഉടമകൾ പ്രതികളായുള്ള 5 കേസുകളുമാണുള്ളത്. മരങ്ങളുടെ പൂർണ വിവരങ്ങൾ അടങ്ങിയ മഹസറുകളും റിപ്പോർട്ടും പരിശോധിച്ച് കേസ് ഇന്നു വീണ്ടും പരിഗണിക്കും. മരങ്ങൾ എന്തു ചെയ്യണമെന്നതു സംബന്ധിച്ചുള്ള ഉത്തരവും ഇന്ന് ഉണ്ടായേക്കും. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ശുപാർശയിൽ വി.ഡി.സതീശൻ സർക്കാർ സ്വീകരിക്കുന്ന നിലപാടാണ് ഇനി അന്വേഷണസംഘം ഉറ്റുനോക്കുന്നത്.മരം കണ്ടുകെട്ടിയ നടപടിക്കെതിരെ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി വയനാട് അഡിഷനൽ ജില്ലാ കോടതി നേരത്തേ തള്ളിയിരുന്നു. ഇതേ തുടർന്ന് കുപ്പാടി ഡിപ്പോയിൽ കൂട്ടിയിട്ടിരിക്കുന്ന തൊണ്ടിമുതലിന്റെ കണക്കെടുത്തു കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ മരങ്ങൾ ലേലം ചെയ്യാനും ഇനി വനം വകുപ്പിനു സാധിക്കും.രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണിതെന്നു കടുത്ത ആരോപണങ്ങൾ കഴിഞ്ഞ സർക്കാർ നേരിട്ടിരുന്നു. പുതിയ സർക്കാരിൽ നിയമ വകുപ്പ് മുഖ്യമന്ത്രി തന്നെയാണു കൈകാര്യം ചെയ്യുന്നത്; വനം വകുപ്പ് ഷിബു ബേബി ജോണും.


Source link

Back to top button